
ലഖ്നൗ: ഇക്കഴിഞ്ഞ ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ അവതരിപ്പിച്ചത് 9.12 ലക്ഷം കോടി രൂപയുടെ ബജറ്റാണ്. 2026-27ലെ ഈ ബജറ്റ് പാകിസ്ഥാന്റെ ബജറ്റിനേക്കാള്‍ ഒന്നര മടങ്ങ് വലിപ്പം കൂടിയതാണെന്ന് വിലയിരുത്തല്‍.
കാരണം പാകിസ്ഥാന്റെ 2025-26ലെ ബജറ്റ് 5.69 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇതോടെ പാകിസ്ഥാനെ തോല്‍പിക്കാന്‍ യോഗി ഒരൊറ്റയാള്‍ മതി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകരമായ പ്രചാരണം നടക്കുകയാണ്. പാകിസ്ഥാനേക്കാള്‍ വലിയ ബജറ്റ് എന്ന് മാത്രമല്ല, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ മൂന്ന് രാജ്യങ്ങളുടെ ബജറ്റ് ഒന്നിച്ച് കൂട്ടിയാല്‍ അതിനേക്കാള്‍ വലുതാണ് യുപിയുടെ ബജറ്റ്. ഇനി ജനസംഖ്യയെടുത്താല്‍ യുപിയുടേത് 25 കോടി പേരുണ്ടെങ്കില്‍ പാകിസ്ഥാന്‍റേത് 25.6 കോടി ജനങ്ങളാണ്.
യുപി ധനകാര്യമന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ മുന്നോടിയായാണ് യോഗി സര്‍ക്കാര്‍ അവരുടെ ഈ ഭരണകാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായുള്ള ഫുള്‍ ബജറ്റ് അവതരിപ്പിച്ചത്. .