ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ‘ഐ ലൗ മുഹമ്മദ്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് എസ്പി, കാന്‍പൂര്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ സുബൈര്‍ അഹമ്മദ് ഖാനെ അറസ്റ്റു ചെയ്തു. തെളിവുകളായ പ്രകോപനപരമായ ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിച്ചതായി പോലീസ് ആരോപിക്കുന്നു.
കോണ്‍സ്റ്റബിളായിരുന്ന സുബൈര്‍ സര്‍വീസില്‍ നിന്ന് പുറത്തായതിനു ശേഷം സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം സുബൈര്‍ വിശ്വാസികളെ ഓഡിയോ കേള്‍പ്പിച്ചതായും, സമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു.
ബറേലി ജില്ലയില്‍ പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ അധ്യക്ഷനുമായ തൗഖീര്‍ റാസയെ പോലീസിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറേലി സംഭവവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 150200 പേര്‍ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.
സെപ്തംബര്‍ 4ന് സയ്യിദ് നഗറില്‍ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ‘ഐ ലൗ മുഹമ്മദ്’ ബോര്‍ഡിനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സെപ്തംബര്‍ 16ന് നശിപ്പിച്ചു. ബോര്‍ഡ് നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാതിരിക്കെ, 12 മുസ്ലിം യുവാക്കളും തിരിച്ചറിയാനാവാത്ത 1415 പേരുമാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
യുപി ഭരണകൂടം ഈ സംഭവത്തില്‍ നടപടി കടുപ്പിച്ചതായി പറയുന്നു.