• Thu. May 15th, 2025

24×7 Live News

Apdin News

യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍ – Chandrika Daily

Byadmin

May 15, 2025


തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കേറ്റ ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കി.

ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.

അതേസമയം ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദിച്ചത്.



By admin