• Sat. Jan 25th, 2025

24×7 Live News

Apdin News

യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

Byadmin

Jan 24, 2025



തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില്‍ സന്തോഷ് (45) ആണ്  അറസ്റ്റിലായത്.

വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് തിരൂര്‍ സ്വദേശിനിയെ ഇയാള്‍ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.ഓട്ടോറിക്ഷ സ്റ്റാന്റുകളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോതപറമ്പില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

By admin