• Fri. Aug 22nd, 2025

24×7 Live News

Apdin News

യുവാക്കള്‍ക്കളുടെ പെട്ടെന്നുള്ള മരണം: ശാസ്ത്രീയ പഠനത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രധാന കാരണമായതായി പഠനം

Byadmin

Aug 22, 2025


ന്യൂഡല്‍ഹി: 18നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വ്യാപകമാകുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡിമിയോളജിയും ചേര്‍ന്ന് സമഗ്ര ശാസ്ത്രീയ പഠനം നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

2023 മെയ് മുതല്‍ ആഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ലക്ഷ്വറി ലെവല്‍ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് മരണനിരക്ക് കുറയാന്‍ സഹായിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 17ന് പാര്‍ലമെന്റ് 377വകുപ്പ് അനുസരിച്ച് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടിയായാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.

By admin