• Sat. Jan 4th, 2025

24×7 Live News

Apdin News

യുവാക്കൾക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ അവസരം ഒരുക്കിയ വർഷം

Byadmin

Jan 1, 2025



പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ ദശകത്തിൽ യുവാക്കൾ നയിക്കുന്ന ഒരു വിപ്ലവത്തിന് ഇന്ത്യ സാക്ഷിയായി. ഇത് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളിൽ മാറ്റം കൊണ്ടുവന്നു. സ്റ്റാർട്ട്-അപ്പ് ഇന്ത്യ, ഖേലോ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുകയും സംരംഭകത്വം, കായികം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) പദ്ധതിയിലൂടെ 1.42 കോടി യുവാക്കൾ പരിശീലനം നേടി. ഈ പരിവർത്തന ദശകത്തിന്റെ ആക്കം 2024 ലും തുടർന്നു, ഇത് രാജ്യത്തെ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി.

2024-ൽ നൂതനാശയം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് പുരോഗമനപരമായ നയങ്ങൾ അവതരിപ്പിച്ചു:

നളന്ദ സര്‍വകലാശാലയുടെ പുനരുജ്ജീവനം:

പുരാതന നളന്ദ സര്‍വകലാശാലയുടെ പുനരുജ്ജീവനം, സമ്പന്നമായ വിദ്യാഭ്യാസ പൈതൃകം സംരക്ഷിക്കുന്നതിനുള്ള മോദി ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.

പൊതു പരീക്ഷകള്‍ ( അന്യായ മാര്‍ഗ്ഗങ്ങള്‍ തടയല്‍) നിയമം , 2024:

പൊതുപരീക്ഷകളില്‍ വഞ്ചനയും അന്യായമായ രീതികളും തടയുന്നതിന്, ഗവൺമെന്റ് ഈ സുപ്രധാന നിയമ നിർമ്മാണം ആവിഷ്കരിച്ചു. ക്രമക്കേടുകൾ തടയുന്നതിന് കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ ഉള്‍പ്പടെ കര്‍ശന നടപടികള്‍ ഇത് ഉറപ്പാക്കുന്നു.

വിജ്ഞാന്‍ ധാരാ പദ്ധതി:10,579.84 കോടി രൂപ ബജറ്റ് വിഹിതമുള്ള വിജ്ഞാൻ ധാരാ പദ്ധതി, ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യയുടെ (എസ് ആൻഡ് ടി) ശേഷി വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പി എം വിദ്യാലക്ഷ്മി പദ്ധതി :

● പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും മുഴുവൻ ട്യൂഷൻ ഫീസും കോഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടില്ലാതെയും ജാമ്യക്കാരൻ ഇല്ലാതെയും വായ്പ ലഭിക്കാൻ അർഹതയുണ്ട്.

75,000 കൂടുതൽ മെഡിക്കൽ സീറ്റുകൾ

● ഇന്ത്യയിൽ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച്, രാജ്യത്തുടനീളം 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുന്നതിന് ഗവൺമെന്റ് അംഗീകാരം നൽകി. ഈ വിപുലീകരണം ബിരുദ (എംബിബിഎസ്), ബിരുദാനന്തര മെഡിക്കൽ പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്നു.ഇത് പ്രത്യേകിച്ച്, മെഡിക്കൽ സീറ്റുകൾ കുറവുള്ള മേഖലകൾക്ക് ഗുണം ചെയ്യും.

മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് യുവാക്കളുടെ സംരക്ഷണം

● മയക്കുമരുന്ന് മുക്ത ഭാരതത്തിന് സംഭാവന നൽകിക്കൊണ്ട്, മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനുമായി മാനസ് (Madak Padarth Nishedh Asuchna Kendra) ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. മാനസിന് 1933 എന്ന ടോൾ ഫ്രീ നമ്പറും ഒരു വെബ് പോർട്ടലും മൊബൈൽ ആപ്പും UMANG ആപ്പും ഉണ്ടായിരിക്കും.അതിലൂടെ രാജ്യത്തെ പൗരന്മാർക്ക് ലഹരി വിമുക്തമാകുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുന്നതിനും പുനരധിവാസത്തെക്കുറിച്ചു ഉപദേശം തേടാനും മയക്കുമരുന്ന് കടത്തിനെ ക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും NCB (നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ)യുമായി 24×7 അജ്ഞാതമായി ബന്ധപ്പെടാം.

കായികരംഗത്തിന് ശോഭനമായ ഭാവി:

ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ (കീർത്തി-KIRTI ) പദ്ധതി
● യുവാക്കളിൽ കായിക പ്രതിഭ വളർത്തിയെടുക്കാൻ കീർത്തി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഒളിമ്പിക്സ് ദൗത്യത്തിൽ ഖേലോ ഇന്ത്യ ഗണ്യമായ സംഭാവന നൽകി; യഥാർത്ഥത്തിൽ, 2024 ലെ പാരീസ് സമ്മർ ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിന്റെ 25% (28 അത്‌ലറ്റുകൾ) ഖേലോ ഇന്ത്യ അത്‌ലറ്റുകളായിരുന്നു.

5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നു

● 2024-25 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കവേ, 20 ലക്ഷം യുവാക്കളെ 5 വർഷത്തിനുള്ളിൽ നൈപുണ്യമുള്ളവരാക്കുമെന്നും 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾക്കുള്ള പദ്ധതി:

● വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യുവാക്കൾക്ക് പ്രായോഗിക തൊഴിൽ പരിചയം നേടാനും കഴിവുകൾ വികസിപ്പിക്കാനും വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരം മെച്ചപ്പെടുത്താനും ഈ സംരംഭം സഹായിക്കും.

മോദി 3.0 യുടെ ആദ്യ 100 ദിവസത്തിനുള്ളിൽ 15,000 യുവാക്കൾക്ക് നിയമനം:

· മോദി ഗവൺമെൻ്റിന്റെ മൂന്നാം ഭരണകാലയളവിന്റെ ആദ്യ 100 ദിവസങ്ങൾ നിരവധി സുപ്രധാന സംരംഭങ്ങളും തീരുമാനങ്ങളും കൊണ്ട് ശ്രദ്ധേയമായി.അത് ജനങ്ങളുടെ ജീവിതത്തെ ശുഭകരമായ രീതിയിൽ സ്വാധീനിക്കുകയും വികസിത ഭാരതം @2047 ന് ശക്തമായ അടിത്തറയിടുകയും ചെയ്തു. 100 ദിവസത്തിനുള്ളിൽ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 15000-ത്തിലധികം യുവാക്കൾക്ക് ഗവൺമെന്റ് ജോലികൾക്കായി നിയമന കത്തുകൾ നൽകിയിട്ടുണ്ട്.

ഗവേഷണത്തിലും വികസനത്തിലും മികവിലേക്കുള്ള കുതിച്ചുചാട്ടം

· അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. എ ഐ മുതൽ അർദ്ധചാലകങ്ങൾ, ക്വാണ്ടം കംപ്യൂട്ടിംഗ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ ഉയർന്നുവരുന്ന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഗവേഷണ ആവാസവ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്നതിനായി അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ലക്ഷ്യമിടുന്നു.

By admin