• Fri. May 16th, 2025

24×7 Live News

Apdin News

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Byadmin

May 16, 2025


പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോബി(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നാണ് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ജോബിയുടെ തലയ്‌ക്ക് ഉൾപ്പടെ പരിക്കുകൾ ഉണ്ട്‌. ബന്ധു റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. റെജി ഒറ്റയ്‌ക്കാണ് താമസിക്കുന്നത്.



By admin