
തിരുവനന്തപുരം: ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാരുടെ ആരോപണം.
ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനന്ദ് വീട്ടില്‍ വച്ച് ആസിഡ് കുടിച്ചത്. ഉടന്‍തന്നെ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോള്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ആനന്ദ് മരിച്ചത്.ടയര്‍ കടയിലെ ജീവനക്കാരനായ യുവാവിന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി കുടുംബം പറയുന്നു.യുവാവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ആനന്ദിന്റെ കുടുംബം ഇതുസംബന്ധിച്ച് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.