
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികള്‍ നേതൃത്വത്തിന് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.
യൂണിയന്‍ ഫണ്ട് യൂണിറ്റ് സെക്രട്ടറി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായുള്ള പരാതികളടക്കം കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ ഉയര്‍ന്നിരുന്നു.നിരന്തര സംഘര്‍ഷങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിനെതിരെ പലതവണ വിമര്‍ശനം ഉയര്‍ന്നിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പരാതികള്‍ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.