• Mon. Oct 5th, 2026

24×7 Live News

Apdin News

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Byadmin

Oct 5, 2026


തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ വളപ്പിലെ പൊലീസ് -എസ് എഫ് ഐ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ അവധിയില്‍ പ്രവേശിച്ച കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാര്‍ തിരികെ എത്തി. അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിച്ചു.

സതീഷ് കുമാര്‍ അവധിയില്‍ പോയപ്പോള്‍ നാര്‍ക്കോട്ടിക് സെല്‍ സിഐയ്‌ക്ക് പകരം ചുമതല നല്‍കി.എന്നാല്‍ ഭരണാനുകൂല സംഘടനകള്‍ ആവശ്യപ്പെട്ട പ്രകാരം ആഭ്യന്തര വകുപ്പ് സതീഷ് കുമാറിനെ തിരികെ വിളിക്കുകയായിരുന്നു.

രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് സതീഷ് കുമാര്‍ അവധി റദ്ദാക്കി തിരിച്ചെത്തിയതെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. സതീഷ് കുമാറിനെ സ്റ്റേഷനില്‍ നിന്ന് മാറ്റണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.സി ഐയെയും എസ് ഐയെയും പത്ത് ദിവസത്തിനകം മാറ്റണമെന്നാണ് എസ് എഫ് ഐയുടെ താക്കീത്.

യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ സതീഷ് കുമാറിനെയും എസ് ഐ ഗോകുലിനെയും നേരിട്ട് വിളിപ്പിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നെന്നാണ് വിവരം.പൊലീസില്‍ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. താക്കീതിന് പിന്നാലെ സിഐ സതീഷ് കുമാര്‍ എസ് എഫ് ഐക്കെതിരെയുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

എസ് ഐ ഗോകുലും അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.വിവാഹ കാര്യങ്ങള്‍ക്കാണ് അവധി അനുവദിച്ചത്.



By admin