
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ .ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, അഖില്‍ ഓമനക്കുട്ടനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഓമനക്കുട്ടന്‍
കുറച്ചുനാളുകളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു. മൂന്ന് ദിവസം മുന്‍പ് ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു ഓമനക്കുട്ടന്‍.
ബിജെപിയില്‍ ചേരുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ അഖില്‍ ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പേജ് കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളാല്‍ നിറഞ്ഞിരുന്നു.