കോട്ടയം: യൂസര്‍ ഫീ ചോദിച്ചതിന്റെ പേരില്‍ ഹരിത കര്‍മ്മ സേനാംഗത്തെ പോലീസ് ഉദ്യോഗസ്ഥന്‍ നായയെ വിട്ട് കടിപ്പിച്ചതായി പരാതി.
കോട്ടയം കളക്ടറേറ്റ് വാര്‍ഡിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് സംഭവം. നായയുടെ കടിയേറ്റ ഹരിതകര്‍മ്മ സേനാ അംഗം മായ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഹരിത കര്‍മ്മസേനയിലെ സ്ത്രീകളെ നാഗമ്പടം എസ് എച്ച് മൗണ്ടിലെ പച്ചക്കറി കടയുടമ നിസാര്‍ അസഭ്യം പറഞ്ഞത് വിവാദമായി തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത്.