യെമനില്‍ ഇസ്രാഈല്‍ ബോംബാക്രമണം. യെമനിലെ ഹൊദൈദ തുറമുഖത്ത് ആണ് ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയത്. ഇസ്രാഈലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണില്‍ ഇറാന്‍ സഖ്യകക്ഷിയായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേല്‍ ബോംബാക്രമണം ഉണ്ടാകുന്നത്.
ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ഇസ്രാഈലിനെതിരെയും ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനെതിരെയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.