• Tue. Mar 24th, 2026

24×7 Live News

Apdin News

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Byadmin

Mar 24, 2026


തിരുവനന്തപുരം: യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖരിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ ഉത്തര്‍പ്രദേശില്‍ നിന്നും പറഞ്ഞയച്ചുവെന്ന നുണക്കഥയുമായി മനോരമ. ബിജെപിയുടെ മുന്നേറ്റം കണ്ട് അസൂയാലുക്കളായ മനോരമ ദിനപത്രം ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ നുണക്കഥയും.

എന്താണ് സത്യം? അഘോരിസന്യാസിമാര്‍ രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ വന്നു എന്നത് ശരിയാണ്. പക്ഷെ അവര്‍ തമിഴ്നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്‌ക്കിടയില്‍ തിരുവനന്തപുരത്ത് ഇറങ്ങി എന്നേയുള്ളൂ. രാജീവ് ചന്ദ്രശേഖറിനെ കാണണം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സമ്മതം മൂളി. ഓഫീസില്‍ വന്നപ്പോള്‍ അനുഗ്രഹിച്ചു എന്നതും ശരിയാണ്.

പക്ഷെ മനോരമയുടെ കള്ളം ഒളിച്ചിരിക്കുന്നത് ഈ അഘോരി സന്യാസിമാരെ യോഗി ആദിത്യനാഥ് യുപിയില്‍ നിന്നും രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ മാത്രമായി അയച്ചതാണ് എന്ന് പറയുമ്പോഴാണ്. എന്നാല്‍ വാസ്തവം അതല്ല. നേമത്തെ തെരഞ്ഞെടുപ്പില്‍ മറ്റു സമുദായങ്ങളെ അകറ്റാനുള്ള മനോരമയുടെ തന്ത്രമായി വേണം ഇതിനെ കാണാന്‍. ഈ തെരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപിയ്‌ക്കെതിരെ നുണവാര്‍ത്തകളും അപകീര്‍ത്തിപരത്തുന്ന വാര്‍ത്തകളുമായി മുന്നേറുകയാണ് മനോരമ.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയ്‌ക്ക് മുരളീധരനും വി.എസ്. സുനില്‍കുമാറിനും പിന്നില്‍ മൂന്നാം സ്ഥാനമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സുരേഷ് ഗോപി വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇതോടെ മനോരമ ചെയ്യുന്ന ഒരു തന്ത്രം എന്തെന്നോ? ഞങ്ങള്‍ എതിരല്ലെന്ന പ്രതീതി ജനിപ്പിക്കാന്‍ ഒരു അവാര്‍ഡങ്ങ് തട്ടിക്കൂട്ടും. അങ്ങിനെ സുരേഷ് ഗോപിയുടെ പ്രീതി പിടിച്ചുപറ്റാന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സുരേഷ് ഗോപിയ്‌ക്ക് നല‍്കി. ഇനി ഇത്തരക്കാരുടെ അംഗീകാരങ്ങള്‍ നേതാക്കള്‍ വാങ്ങുന്നത് രണ്ട് വട്ടം ചിന്തിച്ചിട്ട് വേണം എന്ന മുന്നറിയിപ്പ് ഉയരുന്നുണ്ട്.



By admin