ന്യൂദല്‍ഹി: അമേരിക്കയിലെ കരോലിന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്തീയ മതപരിവര്‍ത്തന സ്ഥാപനത്തിന് വിദേശസംഭാവനകള്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. എഫ് സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയ്‌ക്ക് മാത്രമേ വിദേശ ഫണ്ട് സ്വീകരിക്കാന്‍ സാധിക്കൂ.
ഈ നിയന്ത്രണം മറികടക്കാനാണ് വിദേശ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെ എടിഎം വഴി പണം പിന്‍വലിക്കുക എന്ന അതിബുദ്ധി ഈ സംഘടനയുടെ മേധാവിയായ മലയാളി അജിത് വര്‍ഗ്ഗീസ് മത്തായിയുടെ ബുദ്ധിയില്‍ തെളിഞ്ഞത്. ഇതിനായി അമേരിക്കയിലെ ബാങ്കായ ട്രൂയിസ്റ്റ് ബാങ്കിന്റെ പേരിലുള്ള 23 ഡെസബിറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു. ഇതില്‍ സന്തോഷ് കുമാര്‍ എന്ന ഹിന്ദു പേരിലാണ് ഈ ഡെബിറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. ഇത് ക്രിസ്ത്യന്‍ സംഘടനയാണ് പണം പിന്‍വലിക്കുന്നതെന്ന സംശയം തോന്നാതിരിക്കാനാണ്.
അമേരിക്കയിലെ 10 വലിയ വാണിജ്യ ബാങ്കുകളില്‍ ഒന്നാണ് ട്രൂയിസ്റ്റ് ബാങ്ക്. ഇതിന്റെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാം. കാരണം ഈ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മാസ്റ്റര്‍ കാര്‍ഡ് അതല്ലെങ്കില്‍ വിസ കാര്‍ഡ് അംഗീകാരമുണ്ട്. ഇതില്‍ ഏകദേശം 65 കോടി രൂപ ചെലവഴിച്ചത് മാവോയിസ്റ്റ് സംഘടനകള്‍ക്ക് പേര് കേട്ട ഛത്തീസ് ഗഢിലാണെന്നും ആരോപിക്കപ്പെടുന്നു. ആകെ 92.55 കോടി പിന്‍വലിച്ചതായും പറയുന്നു.
മൈക്കാ മാര്‍ക്ക് എന്ന തിമോത്തി ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തകനെ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിച്ചുവെച്ച് നടത്തിയ പരിശോധനയിലാണ് ഈ വിദേശ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഹിന്ദുക്കളെ മത പരിവര്‍ത്തനം ചെയ്യുന്നില്ലെന്നും ക്രിസ്ത്യന്‍ വിശ്വാസികളുടെ വിശ്വാസം ദൃഢമാക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തിമോത്തി ഇനീഷ്യേറ്റീവ് എന്നാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ മുന്‍കാല പ്രവര്‍ത്തകന്‍ പറഞ്ഞതായി യുഎസിഎ ന്യൂസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു.