• Fri. Jan 9th, 2026

24×7 Live News

Apdin News

രജിസ്റ്റര്‍ ചെയ്ത കപ്പല്‍ പിടിച്ചെടുക്കാന്‍ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് യുഎസിന് റഷ്യയുടെ ഭീഷണി

Byadmin

Jan 8, 2026



മോസ്കോ: നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത കപ്പല്‍ പിടിച്ചെടുക്കാന്‍ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് യുഎസ് സേനയെ വെല്ലുവിളിച്ച് റഷ്യ. വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ പോകുകയായിരുന്ന റഷ്യയുടെ കൊടിവെച്ച ചരക്ക് കപ്പലിനെഅമേരിക്കന്‍ നാവിക സേന പിടിച്ചെടുത്തതില്‍ പ്രതിഷേധമറിയിക്കുകയാണ് റഷ്യ. ഉന്നതസമുദ്രത്തിലൂടെ പോകുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അന്താരാഷ്‌ട്രനിയമത്തിന്റെ ലംഘനമാണെന്നും റഷ്യ തിരിച്ചടിച്ചു. ഇത് ഒരു യുഎസ്- റഷ്യ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകം.

കഴിഞ്ഞ രണ്ടാഴ്ചയായി വെനസ്വേലയില്‍ നിന്നും അമേരിക്കന്‍ നാവികക്കപ്പലുകള്‍ക്ക് പിടികൊടുക്കാതെ പായുകയായിരുന്ന ഈ ചരക്ക് കപ്പല്‍ അമേരിക്കയുടെ ഉപരോധത്തില്‍ ഉള്‍പ്പെട്ട കപ്പലാണെന്ന് പറഞ്ഞാണ് പിടിച്ചെടുത്തിരിക്കുന്നത്. ബെല്ല 1 എന്നും മറിനെര എന്ന് രണ്ടാമത് പേരുമാറ്റുകയും ചെയ്ത ഈ കപ്പല്‍ വെനസ്വേലയുടെ എണ്ണ കൊണ്ടുപോകുന്ന നിരോധിക്കപ്പെട്ട കപ്പലുകളില്‍ പെട്ട ഒന്നായിരുന്നു എന്നാണ് യുഎസ് വാദം.അതല്ല, ഇത് റഷ്യയുടെ ഔദ്യോഗികകപ്പല്‍ ആണെന്നാണ് റഷ്യയുടെ വാദം.

എന്നാല്‍ വെനസ്വേലയുടെ കടലില്‍ ഉപരോധം ലംഘിച്ച് വെനസ്വേലയുടെ എണ്ണയെടുക്കാന്‍ വരുന്ന ഇത്തരം കപ്പലുകളെ പിടികൂടാന്‍ അമേരിക്ക വിന്യസിച്ച നാവിക കപ്പലുകളുടെ കണ്ണുവെട്ടിച്ച് ബെല്ല 1 രക്ഷപ്പെടുകയായിരുന്നു. അതോടെ അമേരിക്കന്‍ കപ്പലുകള്‍ ഇതിനെ പിന്തുടര്‍ന്നു. അതിനിടയിലാണ് ഒരു ഘട്ടത്തില്‍ ഈ കപ്പലില്‍ റഷ്യയുടെ കൊടി ഉയര്‍ന്നതെന്നാണ് അമേരിക്കയുടെ വാദം. അതല്ല, ഇത് റഷ്യയുടെ നിയമാനുസൃത കപ്പല്‍ തന്നെയാണെന്ന് റഷ്യ വാദിക്കുന്നു. പിന്നീട് മറിനെറ എന്ന് പേര് മാറ്റുകയും റഷ്യയുടെ കൊടിവെയ്‌ക്കുകയും ചെയ്ത ഈ കപ്പലിനെ പിടികൂടാന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പിന്തുടരുകയായിരുന്നു. അതിനിടെ റഷ്യയുടെ ഒരു അന്തര്‍വാഹിനി മറിനെറയ്‌ക്ക് സുരക്ഷാകവചം തീര്‍ക്കാനായി എത്തിയതായും വാര്‍ത്ത പരന്നു. ഇതോടെ ലോകമാകെ ഈ സംഭവവികാസം ഉറ്റുനോക്കുകയായിരുന്നു. റഷ്യയുടെ ഒരു ചരക്ക് കപ്പലിനെ പിടിച്ചെടുക്കാന്‍ അമേരിക്ക ധൈര്യപ്പെടുമോ എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. മാത്രമല്ല, ഈ സംഭവത്തെ അമേരിക്ക-റഷ്യ നാവിക യുദ്ധമായി ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തതോടെ പതിവില്‍ കവിഞ്ഞ പ്രാധാന്യം ഈ സംഭവത്തിന് കൈവന്നു.

യുഎസിന്‍റേത് കൊള്ളയടിയെന്ന് റഷ്യയുടെ മുതിര്‍ന്ന നേതാവ് ആന്ദ്രെ ക്ലിഷാസ്

യുഎസ് നടത്തിയത് കൊള്ളയടിക്കലാണെന്ന് റഷ്യയുടെ മുതിര്‍ന്ന നേതാവ് ആന്ദ്രെ ക്ലിഷാസ് പറഞ്ഞു. അമേരിക്ക മറിനെറ എന്ന റഷ്യയുടെ കാലിയായ കപ്പല്‍ പിടിച്ചെടുത്തതിന് ശേഷം ആ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് റഷ്യ പറഞ്ഞു. വാസ്തവത്തില്‍ മറിനെറയുടെ അകം കാലിയാണ്. ഇതിനുള്ളില്‍ വെനസ്വേലയുടെ എണ്ണ ഇല്ലെന്നും റഷ്യ പറഞ്ഞു.

 

By admin