തിരുവനന്തപുരം രഞ്ജി ട്രോഫിയുടെ പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ധീന്‍ ടീമിനെ നയിക്കും. തമിഴ്നാട് താരം ബാബ അപരാജിത് വൈസ് ക്യാപ്റ്റനായി. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ കേരളം, വിദര്‍ഭയ്ക്കെതിരെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. പുതിയ സീസണില്‍ ആ നേട്ടം ആവര്‍ത്തിച്ച് കിരീടം ലക്ഷ്യമിടുകയാണ് കേരളം.
ഒക്ടോബര്‍ 15ന് മഹാരാഷ്ട്രയ്ക്കെതിരെയായിരിക്കും കേരളത്തിന്റെ ആദ്യ മത്സരം.
ടീം: മുഹമ്മദ് അസ്ഹറുദ്ധീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അഭിഷേക് പി. നായര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ തോട്ടം, ബാസില്‍ എന്‍.പി., നിധീഷ് എം.ഡി., അന്‍കിത് ശര്‍മ്മ.