• Mon. Jun 16th, 2025

24×7 Live News

Apdin News

രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

Byadmin

Jun 16, 2025


ന്യൂദല്‍ഹി: എയറിന്ത്യ വിമാനം അപകടത്തെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനിടയുള്ള രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബ്ലാക്ബോക്സും കോക് പിറ്റ് വോയ് സ് റെക്കോഡറും ലഭിച്ടിട്ടുണ്ട്. ടേക് ഓഫ് മുതല്‍ വിമാനത്തകര്‍ച്ച വരെയുള്ള വിമാനത്തിനുള്ളിലെ ഓരോ സെക്കന്‍റുകളിലെയും സംഭവവികാസങ്ങള്‍ ഈ ബ്ലാക് ബോക്സ് വഴി അറിയാനാകും.

ഒരു വിമാനത്തിനകത്ത് രണ്ട് ബ്ലാക് ബോക്സുകളാണ് ഉള്ളത്. ഇതില്‍ ഒരു ബ്ലാക് ബോക്സ് വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.



By admin