
ന്യൂദല്‍ഹി: രണ്ട് കിലോമീറ്റര്‍ വരെ അകലയുള്ള ഡ്രോണുകളെ ലേസര്‍ ബീം ഉപയോഗിച്ച് വെടിവെച്ചിടാനാവുന്ന സംവിധാനം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സേന. ഇത്തരത്തിലുള്ള 16 ഡ്രോണ്‍ വിരുദ്ധ സംവിധാനം ഇന്ത്യ സ്ഥാപിക്കും.
ഇന്ത്യന്‍ സേനയും ഇന്ത്യയുടെ വ്യോമസേനയും ആണ് ഇത്തരത്തിലുള്ള 16 ഡ്രോണ്‍ വിരുദ്ധ സംവിധാനം ഉയര്‍ത്താന്‍ പോകുന്നത്. 10 കിലോ വാട്ട് കരുത്തുള്ള ലേസര്‍ ബീം ആണ് ഉപയോഗിക്കുന്നത്. ഇതിന് രണ്ട് കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ഡ്രോണുകളെയും ആളില്ലാതെ പറക്കുന്ന വാഹനങ്ങളെയും (യുഎവി) വെടിവെച്ചിടാന്‍ സാധിക്കും.
ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍തോതില്‍ ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡ്രോണുകളെ തിരിച്ചറിയാന്‍ ലേസര്‍ ബീമിനെ അടിസ്ഥാമാക്കിയുള്ള സംവിധാനം വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ശ്രമിക്കുന്നുണ്ട്.