• Fri. Oct 10th, 2025

24×7 Live News

Apdin News

രണ്ട് വര്‍ഷമായി പരിശോധനയില്ല! തമിഴ്നാട്ടിലെ രണ്ട് ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

Byadmin

Oct 9, 2025



ചെന്നൈ: ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച മരുന്നുകളുടെ ഗുണനിലവാര പരിശോധനകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്താതിരുന്ന തമിഴ്നാട്ടിലെ രണ്ട് മുതിര്‍ന്ന ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
മധ്യപ്രദേശില്‍ നിരവധി കുട്ടികളുടെ മരണത്തിന് കാരണക്കാരായ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ നിര്‍മ്മാതാക്കളായ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്ആര്‍-13 എന്ന ബാച്ച് നമ്പറില്‍ നിന്നുള്ള സാമ്പിളുകളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.
കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലുമായി പതിനേഴ് കുട്ടികളാണ് വൃക്ക തകരാറിലായി മരിച്ചത്.

 

By admin