
മുംബൈ: രത്തന്‍ ടാറ്റയുടെ രണ്ടാനമ്മയും ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അമ്മയുമായ സിമോണ്‍ ടാറ്റ (95) മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അന്തരിച്ചു. ആലു മിസ്രിയാണ് മരുമകള്‍. നെവില്‍, മായ, ലിയ എന്നിവര്‍ പേരക്കുട്ടികളും. ഇന്നു രാവിലെ കൊളാബയിലെ കത്തീഡ്രല്‍ ഓഫ് ദി ഹോളി നെയിം ചര്‍ച്ചിലാണ് അന്ത്യകര്‍മങ്ങള്‍.
മുന്‍നിര കോസ്മറ്റിക്ക് ബ്രാന്‍ഡായ ലാക്‌മെ, ഫാഷന്‍ റീട്ടെയില്‍ ബ്രാന്‍ഡ് വെസ്റ്റ്‌സൈഡ് എന്നിവയ്‌ക്ക് അടിത്തറ പാകിയത് സിമോണായിരുന്നു. രത്തന്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയാണ്. 1953ല്‍ വിനോദസഞ്ചാരിയായിട്ടാണ് ഭാരതത്തില്‍ എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം നേവല്‍ എച്ച്. ടാറ്റയെ വിവാഹം കഴിച്ചു. 1960കളുടെ തുടക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായത്.