• Thu. Jun 4th, 2026

24×7 Live News

Apdin News

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

Byadmin

Jun 4, 2026


വിജയവാഡ: റിലീസിന് ഒരുങ്ങുന്ന “പെഡി” എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ ഒരു ആരാധകൻ പെട്ടെന്ന് സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ച് വേദിയിലിരുന്ന നടൻ റാം ചരണിനും ജാന്‍വി കപൂറിനും അടുത്തേക്ക് പാഞ്ഞുകയറിയത് വേദിയില്‍ വലിയ ബഹളം സൃഷ്ടിച്ചു. ജാൻവി കപൂർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

രാം ചരൺ, ജാൻവി കപൂർ, സിനിമാ സംഘം എന്നിവർ ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. ആരാധകൻ സുരക്ഷാ തടസ്സങ്ങൾ മറികടന്ന് വേദിയിലേക്ക് എത്താൻ ശ്രമിക്കുന്നത് കാണാം, പിന്നെ കണ്ടത് രാം ചരണിന്റെ അംഗരക്ഷകന്‍ ആഫ്രിക്കക്കാരനായ കെവിന്‍ കുന്തയുടെ പ്രകടനമാണ്. അതിക്രമിച്ച് കയറിയവനെ കൂളായി തോളിലേറ്റി കെവിന്‍ കുന്ത നടന്നുപോകുന്നത് ഇപ്പോള്‍ വൈറലാണ്. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം പരിപാടി പുനരാരംഭിച്ചു. ശ്രദ്ധ പിടിച്ചുപറ്റാൻ ആരാധകൻ അമിതമായി ആവേശത്തോടെ രാം ചരണിലേക്ക് എത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെയാണ് കെവിന്‍ കുന്ത തൂക്കിയെടുത്ത് കൊണ്ടുപോകുന്നത്.
വീഡിയോ പെട്ടെന്ന് വൈറലായി.

കെവിന്‍ കുന്ത (Kevin Kunta) ആണ്. ഗാംബിയയിൽ നിന്നുള്ള ഒരു പ്രൊഫഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററാണ്. ഇറ്റാലിയൻ ദേശീയ എം.എം.എ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്.കെവിൻ കുന്ത. ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി അംഗരക്ഷകരിൽ ഒരാളാണ് കെവിൻ. ചില റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം ഏകദേശം 2 മുതൽ 4 ലക്ഷം രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം: രാം ചരണിന്റെ പുതിയ ചിത്രമായ ‘പെഡ്ഡി’യുടെ പ്രൊമോഷൻ പരിപാടികളിലും മറ്റ് പൊതുവേദികളിലും കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞ് എത്തുന്ന കെവിൻ വലിയ ശ്രദ്ധ നേടിയിരുന്നു. താരത്തോടൊപ്പം സെൽഫിയെടുക്കാൻ എത്തിയ ആരാധകരെ വളരെ അനായാസേനയും എന്നാൽ സുരക്ഷിതമായും മാറ്റുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.



By admin