• Wed. Sep 17th, 2025

24×7 Live News

Apdin News

രാജസ്ഥാനില്‍ അപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു

Byadmin

Sep 17, 2025


രാജസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ്പിജി) ഷിന്‍സ് മോന്‍ തലച്ചിറ (45) മരിച്ചു.

കാസര്‍കോട് ചിറ്റാരിക്കാല്‍ മണ്ഡപം തലച്ചിറ സ്വദേശിയായ ഷിന്‍സ് മോന്‍ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ്. കഴിഞ്ഞ 23 വര്‍ഷമായി എസ്പിജിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: ജെസ്മി (നഴ്സ്, ഉദയഗിരി, കണ്ണൂര്‍). മക്കള്‍: ഫിയോണ, ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

By admin