• Sun. Jan 12th, 2025

24×7 Live News

Apdin News

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

Byadmin

Jan 12, 2025


രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

By admin