
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുർ ജില്ലയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരെ കൊള്ളയടിക്കാൻ ശ്രഗം. ആയുധധാരികളായ ഒരു സംഘം യാത്രക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ദേദ ഗ്രാമത്തിന് സമീപം ജയ്‌സാൽമീറിൽ നിന്ന് ദൽഹിയിലേക്ക് പോകുകയായിരുന്ന ഒരു സ്വകാര്യ ബസ് അക്രമികൾ തടഞ്ഞുനിർത്തി. ഒരു ക്യാമ്പർ വാഹനത്തിൽ എത്തിയ അക്രമികൾ ബസ് ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തി, പെട്ടെന്ന് മുന്നിൽ നിർത്തി, െ്രെഡവറെ നിർത്താൻ നിർബന്ധിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, ക്യാമ്പറിൽ നിന്ന് രണ്ട് പേർ പുറത്തിറങ്ങി, ഒരാൾ മുഖം മറച്ച നിലയിലും മറ്റൊരാൾ തോക്ക് ചൂണ്ടിയും. അവർ ആകാശത്തേക്ക് വെടിയുതിർക്കുകയും ബസിലേക്ക് ഇരച്ചുകയറി ഡ്രൈവറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മദ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് അക്രമികൾ 5,000 രൂപ ആവശ്യപ്പെട്ടു. ജീവനക്കാർ പണം നൽകാൻ വിസമ്മതിച്ചപ്പോൾ, പ്രതികളിൽ ഒരാൾ ബുദ്ധ് സിംഗ് സോധ എന്ന് സ്വയം പരിചയപ്പെടുത്തി, അവർക്ക് നേരെ തോക്ക് ചൂണ്ടി, മറ്റൊരു പ്രതിയായ ശ്രാവൺ സിംഗ് ഖിർജ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, എഎസ്പി ഭോപ്പാൽ സിംഗ് ലഖാവത് പറഞ്ഞു.
ഇരുവരും ജീവനക്കാരെ അടിക്കുകയും യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പുറത്ത്, രണ്ടോ മൂന്നോ പേർ ബസ് വളഞ്ഞു, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടുന്നതിന് മുമ്പ്, സംഘം ബസിനുള്ളിൽ വീണ്ടും വെടിയുതിർക്കുകയും ചെയ്തു.
ബസ് ഉടമ ഗണപത് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബുദ്ധ് സിംഗ്, ശ്രാവൺ സിംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ അക്രമികളിൽ ഒരാൾ തോക്കുമായി വാഹനത്തിന് മുന്നിൽ നിൽക്കുന്നത് വ്യക്തമായി കാണാം.