തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ നാടകം എന്താണെന്ന് ചോദിച്ചാല്‍ അത് നെഹ്‌റു കുടുംബത്തിന്റെ അധികാരക്കൊതിയാണെന്ന് മുന്‍ ഡിജിപിയും ബിജെപി നിയമസഭാസ്ഥാനാര്‍ത്ഥിയുമായ ജേക്കബ്ബ് തോമസ്.
സോണിയയും പ്രിയങ്കയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ ഒന്നിച്ചെത്തുകയും ദിവസങ്ങളായി കേരളത്തില്‍ തുടരുകയും ചെയ്യുന്ന സഹാചര്യത്തില്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു ജേക്കബ്ബ് തോമസിന്റെ ഈ വിമര്‍ശനം. രാജ്യം അത് മനസിലാക്കി അവരെ കറിവേപ്പില പോലെ പുറത്തിട്ടു. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ് പ്രധാന തൊഴിലെന്നും ജേക്കബ്ബ് തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.