ഹൈദരാബാദ് : ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ വരുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ .മുമ്പ് വിരമിച്ച സൈനികർക്കോ അതിർത്തികളിൽ നിയമിക്കപ്പെട്ടവർക്കോ മാത്രമായിരുന്നു ഇളവ് . എന്നാൽ ഇപ്പോൾ എല്ലാ സജീവ സൈനികരെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം .
‘ ഈ തീരുമാനം കരസേന, നാവികസേന, വ്യോമസേന, സിആർപിഎഫ്, അർദ്ധസൈനിക വിഭാഗങ്ങളുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. രാഷ്‌ട്രത്തിനായുള്ള അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്,” കല്യാൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഉദ്യോഗസ്ഥരോ അവരുടെ പങ്കാളിയോ താമസിക്കുന്നതോ സംയുക്തമായി സ്വന്തമാക്കിയതോ ആയ സ്വത്തുക്കൾക്ക് ഈ ഇളവ് ബാധകമാണ്. സൈനിക് വെൽഫെയർ ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് തീരുമാനം, ഇന്ത്യയുടെ സായുധ സേനയുടെ സംഭാവനയ്‌ക്കുള്ള ആദരാവാണിതെന്നും പവൻ കല്യാൺ പറഞ്ഞു. കശ്മീരിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ മെയ് 9 ന് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള സൈനികൻ മുരളി നായിക് വീരമൃത്യു വരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.