കൊൽക്കൊത്ത: കൊൽക്കൊത്തയിൽ രാജ്യത്തെ് ആദ്യത്തെ ഭൂഗർഭ ജലമെട്രോ പാത തുറക്കുന്നു. ആഗസ്ത് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാനം ചെയ്യും. ഗതാഗത മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കുന്നു.
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗ്രീൻ ലൈനിലെ സീൽദ-എസ്പ്ലനേഡ് ഘട്ടം, ഓറഞ്ച് ലൈനിലെ ഹേമന്ത മുഖോപാധ്യായ (റൂബി ക്രോസിംഗ്)-ബെലെഘട്ട ഘട്ടം, യെല്ലോ ലൈനിലെ നോപാര-ജയ് ഹിന്ദ് (വിമാനത്താവളം) ഘട്ടം എന്നിവ. കേന്ദ്ര മന്ത്രി സുകാന്ത മജുംദാറാണ് ഈ വിവരങ്ങൾ പ്രഖ്യാപിച്ചത്.
ഭാരതത്തിലെ ഏക അണ്ടർ വാട്ടർ മെട്രോ അനുഭവം മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യത ഏറെയുള്ളതാണ്.
സെവലിംഗിലേക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ക്ഷണിച്ചും മെട്രോ വിവരങ്ങൾ പങ്കിട്ടും മന്ത്രി മജുംദാറാണ് ഈ വലിയ വാർത്ത എക്‌സിലൂടെ അറിയിച്ചത്. സീൽദ-എസ്പ്ലനേഡ് ലിങ്ക് പൂർത്തിയാകുന്നതോടെ, ഭാരതത്തിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ (ഭൂഗർഭ ജല മെട്രോ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രീൻ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമാകും, ഹൗറ മൈതാനവുമായി സാൾട്ട് ലേക്ക് സെക്ടർ 5 നെ ഇത് ബന്ധിപ്പിക്കുന്നു. ഇത് ആദ്യമായി കൊൽക്കത്ത വിമാനത്താവളത്തിലേക്കുള്ള മെട്രോ ലിങ്ക് കൂടിയാകും. ദുർഗാ പൂജയ്‌ക്ക് മുന്നോടിയായി പശ്ചിമ ബംഗാളിനുള്ള ഒരു ‘ചരിത്ര സമ്മാനം’ എന്ന് വിശേഷിപ്പിച്ച മജുംദാർ, പദ്ധതികൾ എണ്ണമറ്റ യാത്രക്കാർക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു വിനോദ സഞ്ചാര മേഖലകൂടിയായി ഇത് മാറിയേക്കാം.