തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണം ശക്തമാക്കി രാഹുൽഗാന്ധി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തൊട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഗാന്ധി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം വോട്ട് തട്ടിപ്പ് നടന്നുവെന്നാരോപിച്ച ഗാന്ധി 15 സീറ്റിലെങ്കിലും തട്ടിപ്പ് നടന്നിരുന്നെങ്കിൽ മോദി പ്രധാനമന്ത്രി ആവില്ലായിരുന്നുവെന്നും ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ച കോൺഗ്രസ്സ് മുന്നണി കേവലം 4 മാസം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിന് പിന്നാലെയാണ് വോട്ടിങ്ങിൽ കൃത്രിമത്വം നടക്കുന്നതിനെ കുറിച്ച് പാർട്ടി അന്വേഷിച്ചത്. മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനും രാജ്യസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ ഒരു കോടിയോളം അധിക വോട്ടർമാർ വന്നുവെന്നും അതിൽ കൂടുതൽ വോട്ടും പോയത് ബിജെപിക്കാണെന്നും രാഹുൽ ആരോപിച്ചു.