രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തും. ഡല്‍ഹിയില്‍ രാത്രി 8 മണി മുതല്‍ 8:15 വരെയും പഞ്ചാബില്‍ 9 മുതല്‍ 9.30 വരെ ലൈറ്റുകള്‍ അണയ്ക്കും. ലൈറ്റുകള്‍ അണച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.
ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ പൊതുജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രില്‍ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തില്‍ അഗ്‌നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്.
എയര്‍ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറന്‍ മുഴങ്ങി 14 ജില്ലകളും മോക് ഡ്രില്‍ ആരംഭിച്ചു. 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രില്‍ നടത്തിയത്. സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചു. 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങി.
ഫ്‌ലാറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു മോക് ഡ്രില്‍ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവന്‍ ഇത് പോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രില്‍ നടത്തുന്നത് ഇതാദ്യമാണ്.