• Fri. May 2nd, 2025

24×7 Live News

Apdin News

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Byadmin

May 1, 2025


മുംബയ് : രാജ്യത്ത് ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ ഉദയത്തിന്റെ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉള്ളടക്കം, സര്‍ഗാത്മകത, സംസ്‌കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ മൂന്ന് തൂണുകള്‍’.

ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ 100-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും ആഗോള പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമയെ ഉപരിപ്ലവമായ അഭിനന്ദനത്തിനപ്പുറം മനസിലാക്കാന്‍ കൂടുതല്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര പ്രേക്ഷകര്‍ ഇന്ത്യന്‍ ഉള്ളടക്കം സബ്ടൈറ്റിലുകള്‍ ഉപയോഗിച്ച് കാണുന്നതിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണത അദ്ദേഹം എടുത്തുകാട്ടി. ഇത് ഇന്ത്യയുടെ കഥകളുമായി കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ സൂചിപ്പിക്കുന്നു

ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ വേവ്‌സ് 2025, മുംബയിലെ ജിയോ വേള്‍ഡ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അന്താരാഷ്‌ട്ര പ്രേക്ഷകര്‍ ഇന്ത്യന്‍ ഉള്ളടക്കം സബ്ടൈറ്റിലുകള്‍ ഉപയോഗിച്ച് കാണുന്നതിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഒടിടി വ്യവസായം പത്തിരട്ടി വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. സ്‌ക്രീനുകളുടെ വലുപ്പം ചുരുങ്ങുന്നുണ്ടെങ്കിലും, ഉള്ളടക്കത്തിന്റെ വ്യാപ്തി അനന്തമാണെന്നും മൈക്രോ സ്‌ക്രീനുകള്‍ മെഗാ സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാചകരീതി ആഗോളതലത്തില്‍ പ്രിയപ്പെട്ടതായി മാറുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.ഇന്ത്യന്‍ സംഗീതത്തിന് ഉടന്‍ തന്നെ ലോകമെമ്പാടും സമാനമായ അംഗീകാരം ലഭിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വേവ്‌സ് എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്‌കാരം, സര്‍ഗാത്മകത, സാര്‍വത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്’-പ്രധാനമന്ത്രി പറഞ്ഞു. സിനിമകള്‍, സംഗീതം, ഗെയിമിംഗ്, അനിമേഷന്‍, കഥപറച്ചില്‍ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദര്‍ശിപ്പിക്കുന്നത്.കലാകാരര്‍ക്കും സ്രഷ്ടാക്കള്‍ക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നു.

ഉച്ചകോടിയുടെ ആദ്യ പതിപ്പിനെ വിജയകരമാക്കിയ അതേ പിന്തുണയും കൈത്താങ്ങും തുടരാന്‍ നരേന്ദ്രമോദി വ്യവസായപ്രമുഖരോട് ആവശ്യപ്പെട്ടു. ആവേശകരമായ നിരവധി ‘വേവ്‌സ്’ ഇനിയും വരാനിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭാവിയില്‍ വേവ്‌സ് പുരസ്‌കാരങ്ങള്‍ ആരംഭിക്കുമെന്നും, കലയുടെയും സര്‍ഗാത്മകതയുടെയും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതികളായി അവ മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതുപോലെ, സിനിമ, സംഗീതം, അനിമേഷന്‍, ഗെയിമിംഗ് എന്നിവയിലുടനീളം ഇന്ത്യയുടെ വിപുലമായ സര്‍ഗാത്മക പ്രതിഭകള്‍ക്കുള്ള ആഗോള വേദിയായി വേവ്‌സ് പ്രവര്‍ത്തിക്കുമെന്നും, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കലാകാരന്മാര്‍ക്ക് അന്താരാഷ്‌ട്ര വേദിയില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



By admin