• Fri. Mar 21st, 2025

24×7 Live News

Apdin News

രാജ്യവിരുദ്ധ പ്രസ്താവന ; രാഹുൽ ഗാന്ധി ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തി ; നോട്ടീസ് അയച്ച് സംഭാൽ കോടതി

Byadmin

Mar 20, 2025


ന്യൂദൽഹി : രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ നോട്ടീസ് അയച്ച് സംഭാൽ കോടതി . ജനുവരി 15 ന് ഡൽഹി കോൺഗ്രസ് ഓഫീസ് ഉദ്ഘാടന വേളയിൽ, “ഞങ്ങളുടെ പോരാട്ടം ബിജെപിക്കോ ആർഎസ്എസിനോ എതിരല്ല, മറിച്ച് ഇന്ത്യൻ രാഷ്‌ട്രത്തിനെതിരെയാണ്” എന്ന് രാഹുൽ പറഞ്ഞിരുന്നു.

ഇതിനെതിരെ ഹിന്ദു ശക്തി ദളിന്റെ ദേശീയ പ്രസിഡന്റ് സിമ്രാൻ ഗുപ്ത സമർപ്പിച്ച ഹർജിയെ തുടർന്നാണ് അഡീഷണൽ ജില്ലാ ജഡ്ജി (എഡിജെ) II, നിർഭയ് നാരായൺ സിംഗ് നോട്ടീസ് അയച്ചത്.ഏപ്രിൽ 4 ന് മറുപടി നൽകാനോ ഹാജരാകാനോ ആണ് നോട്ടീസിൽ പറയുന്നത് .

“രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തി” എന്ന് സിമ്രാൻ നൽകിയ ഹർജിയിൽ പറയുന്നു. സാംബാൽ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും ആദ്യം പരാതി നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും സിമ്രാൻ പറഞ്ഞു.

 



By admin