രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി 1-നെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കഴിഞ്ഞ മാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത ഇടവേളകളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു.
ഇടവേളകളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനാകില്ലെന്ന് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ ജൂലൈ മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നടപടികള്‍ ആരംഭിക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നും സെപ്റ്റംബര്‍ മാസത്തോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് സംസ്ഥാന ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയതായും കമ്മീഷന്‍ അറിയിച്ചു.