• Mon. May 12th, 2025

24×7 Live News

Apdin News

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

Byadmin

May 12, 2025


ന്യൂദല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ തുടരവെ രാജ്യസുരക്ഷക്കായി 10 ഉപഗ്രഹങ്ങളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. അഗര്‍ത്തലയില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യ അറിയിച്ചത്.

നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹങ്ങളും ഡ്രോണ്‍ സാങ്കേതികവിദ്യയും ഇല്ലാതെ നമുക്ക് പലതും നേടാന്‍ കഴിയില്ല. ഇപ്പോള്‍, സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഓര്‍ബിറ്റിലും (LEO) 29 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണസ് എര്‍ത്ത് ഓര്‍ബിറ്റിലും ആണ്.

പുതിയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ശത്രുക്കളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാനും അതിര്‍ത്തികള്‍ നിരീക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങളില്‍ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കും. മെയ് 18 ന് ഐഎസ്ആര്‍ഒ മറ്റൊരു നിരീക്ഷണ ഉപഗ്രഹമായ EOS-09 (RISAT-1B) റഡാര്‍ ഇമേജിംഗ് ഉപഗ്രഹം സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ പോവുകയാണ്.

ഇത് ഇന്ത്യയുടെ സെന്‍സിറ്റീവ് അതിര്‍ത്തികളിലെ നിരീക്ഷണ ശക്തികളെ വര്‍ദ്ധിപ്പിക്കും. സാധാരണക്കാരുടെ വികസനത്തിന് നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു .



By admin