വയനാട്: രാത്രി ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം. സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു
സുഗന്ധഗിരിയില്‍ ആണ് സംഭവം.സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി.
ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പ് ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിച്ചിരുന്നു. ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.