
ന്യൂദല്‍ഹി: ഒരു ഗൗരവമേറിയ സൈനിക സമ്മേളനത്തിലാണ് വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി രാമചരിതമാനസത്തില്‍ നിന്നും ഒരു വരി ഉദ്ധരിച്ചത്. ഇത് ആ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ ശരിയ്‌ക്കും സ്തബധരാക്കി.
ഇന്ത്യന്‍ വ്യോമസേനയുടെ ഇത്രയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയുധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയാന്‍ ഇതിഹാസങ്ങളിൽ നിന്നുള്ള ഉന്നത സാഹിത്യവും വാചകവും ഉദ്ധരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി, രാമന്റെ സമുദ്രദേവനോടുള്ള ക്ഷമയെയും കോപത്തെയും കുറിച്ച് വിശദീകരിക്കുന്നതിനായാണ് രാമചരിതമാനസത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചത്. പക്ഷെ ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ , എയർ മാർഷൽ ‘വിനയ് ന മനത് ജല്ധി ജാദ്, ഭയേ തീൻ ദിൻ ബീറ്റ്, ബോലെ റാം സകോപ് താബ്, ഭായ് ബിനു ഹോയ് ന പ്രീതി’ എന്ന ശ്ലോകം ഒഴുക്കോടെ ചൊല്ലി.
ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത ഈരടി ഇങ്ങനെയാണ്, “വിനീതമായ അഭ്യർത്ഥനകള്‍ക്ക് മുന്‍പില്‍ സമുദ്രം അനങ്ങാതെ നിലകൊണ്ടു, മൂന്ന് ദിവസം കടന്നുപോയി. അപ്പോൾ ശ്രീരാമന് ക്ഷമ കെട്ടു. കോപത്തോടെ, ഭയമില്ലാതെ അദ്ദേഹം പ്രഖ്യാപിച്ചു- ഇനി സ്നേഹം ഉണ്ടാകില്ല.”. ശ്രീരാമന് അറിയില്ല എങ്ങിനെയാണ് ലങ്കയിലേക്ക് പോകാനുള്ള വഴി അറിയില്ല. തനിക്ക് വഴികാട്ടന്‍ സമുദ്രദേവനായ വരുണനെ കാത്ത് ശ്രീരാമന്‍ ഇരുന്നു. ഒരു ദിവസം, രണ്ട് ദിവസം, മൂന്ന് ദിവസം കാത്തിരുന്നിട്ടും വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടില്ല.
സമുദ്രദേവനെ കാത്തിരുന്ന ശ്രീരാമന് മൂന്ന് ദിവസത്തിന് ശേഷം ക്ഷമ നഷ്ടപ്പെട്ടു. അദ്ദേഹം കോപിക്കാന്‍ തുടങ്ങി. ഈ കോപിക്കുന്ന സമയത്തെയാണ് രാമചരിതമാനസത്തിലെ ഈ ശ്ലോകം സൂചിപ്പിക്കുന്നത്. ഭയമില്ലാതെ സ്നേഹം നിലനിൽക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും വില്ലുയർത്തുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് സമുദ്രദേവൻ പ്രത്യക്ഷപ്പെടുകയും ശ്രീരാമനെ സഹായിക്കുകയും ചെയ്യുന്നത്. അതായത് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആയുധങ്ങള്‍ കയ്യിലേന്തേണ്ടിവരും എന്ന സൂചനയാണ് ഈ ശ്ലോകത്തിലൂടെ എയര്‍മാര്‍ഷന്‍ എ.കെ. ഭാരതി നല്‍കിയത്. പാകിസ്ഥാനെ ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യയ്‌ക്ക് മര്യാദ പഠിപ്പിക്കാന്‍ കഴിഞ്ഞത്.
വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതിയുടെ രാമചരിതമാനസത്തിലെ ശ്ലോകം മനസ്സില്‍ നിന്നും ഉദ്ധരിച്ചതിന് വലിയ കയ്യടിയാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത്. 16ാം നൂറ്റാണ്ടിലെ സന്യാസി കൂടിയായ കവി തുളസീദാസാണ് ‘രാമചരിതമാനസം’ രചിച്ചിരിക്കുന്നത്.