തിരുവനന്തപുരം::ശ്രീരാമനെ വിമര്‍ശിക്കുകയും രാവണനെ വാഴ്‌ത്തുകയും ചെയ്തതോടെ റാപ്പര്‍ വേടന്റെ കഷ്ടകാലം തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ. പത്ത് തല എന്ന പേരില്‍ താന്‍ രാവണനെ വാഴ്‌ത്തുന്ന പാട്ട് ഉണ്ടാക്കാന്‍ പോകുകയാണെന്നും രാമനില്‍ തനിക്ക് വിശ്വാസമില്ലെന്നും രാമനെ അറിയില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. പക്ഷെ രാമശാപമാണോ എന്നറിയില്ല, ഇതുവരെ പത്ത് തല പുറത്തിറക്കാന്‍ വേടന് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല നിരവധി ലൈംഗിക പീഢന പരാതികളാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ആര്‍ക്കും പിന്തുണയ്‌ക്കാന്‍ കഴിയാത്ത ഒരാളായി ഒളിവില്‍ കഴിയുന്ന വേടന്‍ മാറിയിരിക്കുന്നു.
ഇതിന് പിന്നാലെയാണ് ലൈംഗികപീഡന പരാതികള്‍ ഒന്നിനും പിറകെ ഒന്നായി വേടനെതിരെ ഉയര്‍ന്ന് വന്നത്. ഇത് രാമശാപമാണെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.
എന്തായാലും രാമായണമാസക്കാലം മുഴുവനും വേടന് ഒളിവില്‍ കഴിയേണ്ടിവന്നു. ഇനിയും വേടന്‍ പുറത്തുവന്നിട്ടില്ല. ആരാണ് വേടന് സംരക്ഷണം നല്‍കുന്നതെന്നത് സംബന്ധിച്ച് പല വിമര്‍ശനങ്ങളും ഉയരുന്നു. ചില തീവ്ര ഇസ്ലാമിക സംഘങ്ങള്‍ വേടന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്. കാരണം പൊലീസിന് ഏത്തിച്ചേരാന്‍ പറ്റാത്ത ഇടങ്ങളില്‍ വേടനെ ഒളിപ്പിക്കാന്‍ ഇത്തരം സംഘങ്ങള്‍ക്കേ സാധിക്കൂ. എന്തായാലും കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് വേടന്‍ ശ്രീരാമനേയും ബിജെപിയെയും ഹിന്ദു വിശ്വാസങ്ങളേയും യാതൊരു പ്രകോപനവുമില്ലാതെ വിമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. ആരുടേയോ അജണ്ട വേടനിലൂടെ പുറത്തുവരികയാണെന്ന ആരോപണം നിലനില്‍ക്കുകയാണ്.