• Sun. Nov 8th, 2026

24×7 Live News

Apdin News

രാമായണ കഥ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മ്മാതാവ്

Byadmin

Nov 8, 2026



മുംബൈ: രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന് രാമായണ സിനിമയുടെ നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര.

ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യ”മെന്നും നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. 4000 കോടി രൂപ ചെലവില്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. സിനിമ ഇതിനോടകം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴി‍ഞ്ഞു.

By admin