തിരുവനന്തപുരം:രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശിക്കുന്ന തീയതിയില്‍ തീരുമാനം അടുത്തയാഴ്ച.ഒക്ടോബര്‍ 19, 20 തീയതികളില്‍ ദര്‍ശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രപതി ഭവനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.രാഷ്‌ട്രപതിഭവന്‍ അടുത്തയാഴ്ചയോടെ അന്തിമ തീയതി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും.
സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൊലീസ് വിലയിരുത്തി. ഒക്ടോബര്‍ 16ന് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും.
ആഗോള അയ്യപ്പ സംഗമ വേദിയിലാണ് രാഷ്‌ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു.
മേയ് മാസത്തില്‍ രാഷ്‌ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവച്ചു.