
ഗ്വാളിയോര്‍(മധ്യപ്രദേശ്): രാഷ്‌ട്രവൈഭവത്തിലേക്കുള്ള യാത്ര സുഗമമാക്കേണ്ടത് യുവാക്കളുടെ ദൗത്യമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. കഠിനാധ്വാനത്തിലൂടെ ഭാരതത്തെ സ്വര്‍ഗമാക്കാന്‍ കഴിയണം. അറിവും ഊര്‍ജവും ആര്‍ജിക്കേണ്ടത് നാടിന് വേണ്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്വാളിയോര്‍ ജിവാജി സര്‍വകലാശാലാ ഗ്രൗണ്ടില്‍ നടന്ന കലാലയ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാംദത്ത് ചക്രധര്‍.
അച്ചടക്കം, സേവനം, കര്‍ത്തവ്യബോധം എന്നിവ ജീവിതത്തില്‍ ആവിഷ്‌കരിക്കുന്നത് നമ്മുടെ ലക്ഷ്യം എളുപ്പത്തിലാക്കും. ആര്‍എസ്എസ് ശാഖകള്‍ ഈ ഗുണങ്ങള്‍ പകര്‍ന്നുതരുന്ന പാഠശാലയാണ്.
ശാഖ കേവലം കായിക വിനോദങ്ങള്‍ക്കോ പരേഡിനോ ഉള്ള ഇടമല്ല. മറിച്ച് സമര്‍പ്പിത യുവാക്കളെ സൃഷ്ടിക്കുന്ന യജ്ഞശാലയാണ്. എല്ലാ ദോഷങ്ങളില്‍നിന്നുമകറ്റുന്ന സാംസ്‌കാരിക കേന്ദ്രമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യാശയുടെ ആലയമാണത്. ആത്മവിശ്വാസത്തിന്റെ ഉറവിടവും തിന്മയുടെമേല്‍ സമൂഹത്തിന്റെ ആധിപത്യം സ്ഥാപിക്കുന്ന ഒരു ശക്തിയുമാണ് ശാഖ, സഹസര്‍കാര്യവാഹ് പറഞ്ഞു.
എംഐടിഎസ് ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍.കെ. പണ്ഡിറ്റ് മുഖ്യാതിഥി ആയി. ഗ്വാളിയോര്‍ വിഭാഗ് സംഘചാലക് പ്രഹ്ലാദ് സബ്‌നാനി അധ്യക്ഷത വഹിച്ചു.