• Wed. Mar 5th, 2025

24×7 Live News

Apdin News

രാഷ്‌ട്രീയത്തിലിറങ്ങാൻ ‘കാസ’; സ്വാധീനമേഖലകളിൽ സ്ഥാനാർഥികളെ നിർത്തും, മറ്റിടങ്ങളിൽ ബിജെപിക്ക് പിന്തുണ

Byadmin

Mar 5, 2025


തിരുവനന്തപുരം : രാഷ്‌ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയേക്കും.

മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്‌ക്കാനും ആലോചന. കേരള കോൺഗ്രസിന് നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ അറിയിച്ചു. 120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും.

പാര്‍ട്ടി രൂപവത്കരണത്തിന് പഠനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്.

കേരള കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. വിശ്വാസ്യത നഷ്ടപ്പെട്ടു. കറകളഞ്ഞ, ദേശീയതയ്‌ക്കൊപ്പം നില്‍ക്കുന്ന വലത് രാഷ്‌ട്രീയപ്പാര്‍ട്ടിക്കുള്ള സ്‌പെയ്‌സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഭാവിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരികയും രാഷ്‌ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്താല്‍ അപ്പോള്‍ ആ തീരുമാനം എടുക്കുമെന്ന് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റർ അറിയിച്ചു.

 

 



By admin