• Mon. Dec 15th, 2025

24×7 Live News

Apdin News

രാഷ്‌ട്ര വൈഭവത്തിന് സംഘടിത സമാജം അനിവാര്യം: ദത്താത്രേയ ഹൊസബാളെ

Byadmin

Dec 14, 2025



ജോധ്പൂര്‍ : ദേശീയ ബോധമുള്ള സംഘടിത സമാജത്തിന് മാത്രമേ രാഷ്‌ട്രത്തെ പരമോന്നതിയിലേക്ക് നയിക്കാനാകൂ എന്ന് ആര്‍ എസ് എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.സംഘ ശതാബ്ദിയുടെ ഭാഗമായി ജോധ്പൂരില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തില്‍ സമൂഹത്തിന്റെ മനസിനും ഇച്ഛാശക്തിക്കും നിര്‍ണായക സ്ഥാനമുണ്ട്. ചിരപുരാതനമായ നമ്മുടെ രാഷ്‌ട്രം കാലത്തിന്റെ വേഗത്തിന് അനുസരിച്ച് മുന്നേറുകയാണ്. തനിമയിലൂന്നി, മൂല്യങ്ങളെ സംരക്ഷിച്ചു കൊണ്ട് ആധുനിക യുഗത്തിലും ഈ രാഷ്ടം അതിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നു. സംഘടിതവും സംസ്‌കാരസമ്പന്നവുമായ സാമൂഹ്യ ജീവിതമാണ് അതിന് ആധാരം- സര്‍കാര്യവാഹ് പറഞ്ഞു.

നല്ലവനായിരിക്കുക എന്നത് മാത്രമല്ല ദേശീയവും സാമൂഹികവുമായ അവബോധവും വ്യക്തിനിര്‍മാണത്തിന്റെ കാതലാണ്. സ്വഭാവത്തില്‍ നിന്ന് ദേശീയ സ്വഭാവത്തിലേക്ക് മാറുക എന്നതാണ് സംഘശാഖകള്‍ സ്വയംസേവക നിര്‍മിതിയിലൂടെ നല്കുന്ന സന്ദേശമെന്ന് ഹൊസബാളെ പറഞ്ഞു.

സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരിനെ ആശ്രയിക്കലല്ല സ്വയം സജ്ജമാവുകയാണ് വേണ്ടത്. അതിന് നമ്മള്‍ ഒന്നാണെന്ന വികാരം ഉണ്ടാകണം. ആരാധനാ രീതികളിലടക്കം വിവിധതകള്‍ ഉണ്ടെങ്കിലും നമ്മുടെ സാംസ്‌കാരിക വേരുകളും പൂര്‍വികരും ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

By admin