• Mon. Feb 2nd, 2026

24×7 Live News

Apdin News

രാസലഹരിയുമായി യുവാക്കൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

Byadmin

Feb 2, 2026



നെടുമ്പാശ്ശേരി : രാസലഹരിയുമായി യുവാക്കൾ പിടിയിൽ. നെടുമ്പാശ്ശേരി പൂവത്തുശ്ശേരി മദ്രസ പറമ്പിൽ വീട്ടിൽ ഷനൂബ് (32), ചെങ്ങമനാട് പുറയാർ കാട്ടുകണ്ടത്തിൽ വീട് മുഹമ്മദ് റസൽ (36) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് ആവണംകോട് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാറിലിരിക്കുകയായിരുന്നു ഇരുവരും.

പോലീസിന്റെ പരിശോധനയിൽ ഇവരിൽ നിന്നും പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ 5.605 ഗ്രാം എംഡിഎംഎ, 8.252 ഗ്രാം കഞ്ചാവ് എന്നിവയും, ചെറിയ ഡപ്പിയിൽ സൂക്ഷിച്ച നിലയിൽ 2.860 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു.

ഡി വൈ എസ് പി ടി.ആർ രാജേഷ് ന്റെനേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.

By admin