
കൊച്ചി: രണ്ടാം ബലാത്സംഗ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് തിരക്കിട്ട് ഹര്‍ജി നല്‍കിയതെന്നാണ് അറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്ന കാരണത്താലാണ് സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം, പൊലീസില്‍ നല്‍കാതെ കെപിസിസി പ്രസിഡണ്ടിനു പരാതി നല്‍കിയത് തുടങ്ങിയ കാര്യങ്ങളും ആരോപണങ്ങളിലെ വിശ്വാസ്യതയ്‌ക്ക് ഭംഗം വരുത്തുന്നവയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇത് അനുകൂല വാദങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നതാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ മുഖ്യവാദം.