• Wed. Jan 21st, 2026

24×7 Live News

Apdin News

രാഹുല്‍ ഈശ്വറിന് രാശി തെളിഞ്ഞോ? ഈ ഇരുണ്ട കാലത്ത് മെന്‍സ് അസോസിയേഷന്‍ വേണമെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് ലക്ഷ്മീ മേനോന്‍

Byadmin

Jan 21, 2026



തിരുവനന്തപുരം: അങ്ങിനെ രാഹുല്‍ ഈശ്വറിന് രാശി തെളിഞ്ഞു എന്നാണ് തോന്നുന്നതെന്ന് ഫെയ്സ്ബുക്ക് ഉപയോക്താവായ ലക്ഷ്മീ മേനോന്‍. വൈറല്‍ വീഡിയോ സൃഷ്ടിക്കാന്‍ വേണ്ടി ബസിനുള്ളില്‍ ലൈംഗികോപദ്രവം ഏല്‍പിക്കുകയാണെന്ന രീതിയില്‍ ഒരു പെണ്‍കുട്ടി സൃഷ്ടിച്ച വ്യാജവീഡിയോ കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു ദീപക് എന്ന യുവാവ്.

ഇതോടെയാണ് മെന്‍സ് അസോസിയേഷന് വേണ്ടി രാഹുല്‍ ഈശ്വര്‍ വാദിക്കുന്നതില്‍ കാര്യമുണ്ടെന്ന അഭിപ്രായവുമായി ലക്ഷ്മീ മേനോന്‍ രംഗത്തെത്തിയത്.

ലക്ഷ്മീ മേനോന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വായിക്കാം:

പെണ്‍കുട്ടി കാരണം പലപ്പോഴും നമ്മൾ ഇങ്ങേരെ ഒക്കെ കളിയാക്കിയിരുന്നു പക്ഷേ മെൻസ് അസോസിയേഷൻ എന്തിന് വേണമെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്…🫵
ഇപ്പോൾ സ്ത്രീകളെക്കാൾ ഏറെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് പുരുഷന്മാർ ആണെന്ന് തോന്നിയിട്ടുണ്ട്😊 ഈ അസോസിയേഷനെ സപ്പോർട്ട് ചെയ്യുന്നവർ വാ നമുക്ക് നോക്കാം എത്രമാത്രം സപ്പോർട്ട് ഇതിന് കിട്ടുന്നുണ്ടെന്ന്🔥

By admin