ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ജിമ്മില്‍ ഡംബല്‍സ് പൊക്കി വ്യായാമം ചെയ്യുന്ന ഫോട്ടോയ്‌ക്ക് ട്രോളോട് ട്രോള്‍. സമൂഹമാധ്യമത്തിലാണ് ടീഷര്‍ട്ടും ട്രൗസറുമിട്ട് ജിമ്മില്‍ ഭാരം പൊക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ഫിറ്റ് നെസ് ഫോട്ടോ പ്രചരിക്കുന്നത്.
അദ്ദേഹം ബോഡി ബില്‍ഡ് ചെയ്യുന്നുണ്ട്, എന്നാല്‍ ഒരല്‍പസമയം ബ്രെയിന്‍ ബില്‍ഡ് ചെയ്യാന്‍ ചെലവഴിച്ചുകൂടേ എന്നാണ് ഒരാളുടെ കമന്‍റ്. ഇത് ബൗണ്‍സര്‍ അല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണെന്നും മിന്‍റി ശര്‍മ്മ എന്ന വായനക്കാരി പരിഹസിക്കുന്നു.
കവീഷ് അസിസ് എന്ന വ്യക്തി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന പേരിലാണ് ഈ ചിത്രം പങ്കുവെച്ചത്. ഹൈഡ്രജന്‍ ബോംബ് എന്നാണ് ഒരാള്‍ ഈ ചിത്രത്തെ ട്രോളുന്നത്. താന്‍ വൈകാതെ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണിയെയാണ് ഇവിടെ പരിഹസിച്ചത്.