ചെന്നൈ::വന്ദേമാതരത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഗാന്ധിയെക്കൊണ്ട് വന്ദേമാതരം മുഴുവന്‍ പാടിച്ച് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് വന്ദേമാതരം പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചൊല്ലിയത്. മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ സ്റ്റേജില്‍ നിന്ന് വന്ദേമാതരത്തിനൊപ്പം രാഹുല്‍ ഗാന്ധിയും ചുണ്ടനക്കുന്നത് കാണാമായിരുന്നു.
അങ്ങിനെ രാഹുല്‍ ഗാന്ധിയ്‌ക്കുള്ള ഒരു മധുരപ്രതികാരമായി വന്ദേമാതരം ഗാനം മാറി. വന്ദേമാതരം കേട്ടിട്ടും രാഹുല്‍ഗാന്ധി വേദി വിട്ടിറങ്ങിപ്പോയില്ലെന്ന പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വന്ദേമാതരം മുഴുവന്‍ ഏറ്റുപാടുന്നത് കാണാമായിരുന്നു.
To hear Vande Mataram at @TVKVijayHQ swearing in ceremony.
And@RahulGandhi not walking out.
This is called Opportunism and Pseudo Secular Democracy by RaGa.🤣🤣🤣🤣🤣🤣🤣 pic.twitter.com/47kQumiPmV
— विक्रम मोहन पत्की 🇮🇳 (@Vickypats66) May 10, 2026
ഇപ്പോള്‍ വേദിയില്‍ വന്ദേമാതരം ഗാനം പാടിയതിനെതിരെ സിപിഐ രംഗത്ത് വന്നിരിക്കുകയാണ്. എന്തിനാണ് ദേശീയഗാനത്തേക്കാള്‍ എന്തിന് വന്ദേമാതരത്തിന് പ്രധാന്യം നല്‍കി എന്ന ചോദ്യമാണ് ഘടകകക്ഷിയായ സിപിഐ ചോദിക്കുന്നത്. ഡിഎംകെയും ഈ നീക്കത്തെ എതിര്‍ക്കുന്നു.
എന്തായാലും വിജയ് ഈ വിവാദങ്ങളോട് പ്രതികരിച്ചിടില്ല.