രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണ ആരോപണം ഉയര്‍ത്തിയ കേസില്‍ കുടുങ്ങാന്‍ സാധ്യത. കാരണം ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല‍്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണിത്.
ഈ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അനുകൂലമായി നിലവിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സഞ്ജയ് കുമാര്‍ 59-രാംടെക് നിയമസഭാ മണ്ഡലത്തെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ സഞ്ജയ് കുമാറിനെതിരെ രണ്ട് കേസുകള്‍ എടുത്തിരിക്കുകയാണ്. ഇത് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായിരിക്കുകയാണ്.
സുപ്രീംകോടതി ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ ആരോപണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തെളിവുകള്‍ നല്കേണ്ടിവരും. തെളിവുകളില്ലാതെയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുക എന്നത് മാത്രമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. രോഹിത് പാണ്ഡെ എന്ന അഭിഭാഷകനാണ് ഈ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.