
ന്യൂദല്‍ഹി: ദല്‍ഹിയിലെ രാം ലീല മൈതാനിയില്‍ വോട്ട് ചോരി (കേന്ദ്രസര്‍ക്കാര്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു) എന്ന ആരോപണം രാഹുല്‍ ഗാന്ധി മുഴക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പേരില്‍ ആഹ്ളാദപ്രകടനം നടത്തുകയാണ്. അതായത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കേരളത്തിലെ കോണ്‍ഗ്രസുകാര‍് തള്ളിക്കളയുന്നതാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. ഒരു ദിവസമല്ല, പല ദിവസങ്ങളിലായാണ് കേരളത്തില്‍ യുഡിഎഫ് വിജയാഹ്ളാദപ്രകടനം നടത്തിയത്.
ജയിക്കുമ്പോള്‍ വോട്ട് ചോരിയില്ല, തോല്‍ക്കുമ്പോല്‍ മാത്രം ഉയര്‍ത്താനുള്ളതാണോ വോട്ട് ചോരി എന്ന മറുചോദ്യം ഇതോടെ ശക്തമാവുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ തെളിയുന്നത്.
വോട്ട് ചോരി നടത്തുന്നവരാണെങ്കില്‍ കേരളത്തിലും കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് വോട്ട് ചോരി നടത്തിയിരിക്കണമല്ലോ. അങ്ങിനെയെങ്കില്‍ പിന്നെ എങ്ങിനെ എല്‍ഡിഎഫ് മേധാവിത്വം തകര്‍ത്ത് യുഡിഎഫ് കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചു? അപ്പോള്‍ കേരളത്തില്‍ വോട്ട് ചോരിയില്ലെന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കുമോ?
അതായത് ജയിക്കുന്ന ഇടങ്ങളില്‍ ഒന്നും കോണ്‍ഗ്രസിന് വോട്ട് ചോരിയില്ലെന്നാണ് ഇതില്‍ നിന്നും ജനങ്ങള്‍ മനസ്സിലാക്കുന്നത്. തോല‍്ക്കുമ്പോഴാണ് കോണ്‍ഗ്രസിന് വോട്ട് ചോരി ഉണ്ടാകുന്നത്. അതായത് എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിച്ചാല്‍ വോട്ട് ചോരി ഉണ്ടാവില്ല എന്നാണര്‍ത്ഥം.