രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ സജ്ജാദ് ഹുസൈന്‍. മഹാ റാലിയോടെ സെപ്തംബര്‍ ഒന്നിന് ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ സമാപിക്കും. യൂത്ത് ലീഗ് ദേശീയ നേതാക്കളായ സജ്ജാദ് ഹുസൈന്‍ പി എം മുഹമ്മദ് അലി ബാബു എന്നിവരാണ് രണ്ട് ദിവസം റാലിയില്‍ പങ്കാളികളായത് .
കെ സി വേണുഗോപാല്‍ എം പി .ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് യു പി മുന്‍ മുഖ്യമന്ത്രി അഖിലേശ് യാദവ് സിപിഐ നേതാവ് അനി രാജ കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ പൂര്‍ണിയ എംപി പപ്പു യാദവ് എന്നിവര്‍ യാത്രയില്‍ പങ്കാളികളായിരുന്നു, നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങി പല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എംപിമാര്‍ മറ്റു രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ എന്നിവരെല്ലാം നേരത്തെ പല കേന്ദ്രങ്ങളിലായി പങ്കെടുക്കുകയുണ്ടായി .ജനാതിപത്യ സംവിധാനം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ യുവത ഒരു കാരണവശാലും അനുവതിക്കില്ലെന്നും ഓരോ വോട്ടറുടെയും വോട്ട് അവകാശം നില നിര്‍ത്താനുള്ള പോരാട്ടമാണ് രാഹുല്‍ജിയുടെ നേതൃത്തത്തില്‍ നടക്കുന്നതെന്നും സജ്ജാദ് ഹുസൈന്‍,